കുഞ്ചന്‍ സ്മാരകത്തിലെ മാലിന്യം അമ്പലപ്പുഴ തോട്ടില്‍

Tuesday 19 September 2017 7:40 pm IST

അമ്പലപ്പുഴ: കുഞ്ചന്‍ സ്മാരകത്തില്‍ നിന്നുള്ള ഭക്ഷണമാലിന്യങ്ങള്‍ തള്ളുന്നത് അമ്പലപ്പുഴ തോട്ടില്‍. ക്ഷേത്ര വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് ഭക്തര്‍. സിപിഎം നേതാക്കള്‍ ഭരണം നടത്തുന്ന സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിലുള്ള കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികളുടെ മാലിന്യങ്ങളാണ് അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഇറക്കുടി കളിത്തട്ട് സ്ഥിതിചെയ്യുന്ന തോട്ടില്‍ തള്ളുന്നത്. ലക്ഷങ്ങള്‍ മുടക്കി സാംസ്‌കാരിക വകുപ്പ് കുഞ്ചന്‍ സ്മാരകത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് സാംസ്‌കാരിക കേന്ദ്രത്തെ അവഹേളിക്കുന്ന തരത്തില്‍ സിപിഎം നേതാക്കള്‍ ജനങ്ങളെ വെല്ലുവിളിക്കുന്നത്. വിവാഹ ആവശ്യങ്ങള്‍ക്ക് ദിവസം 10,000 രൂപ വാടകയ്ക്കും സാംസ്‌കാരിക പരിപടികള്‍ക്ക് ദിവസ വാടക 5,000 രൂപയും ഈടാക്കിയാണ് സ്മാരകത്തിലെ രണ്ടു ഹാളുകള്‍ വാടകയ്ക്ക് നല്‍കുന്നത്. എന്നാല്‍ ചടങ്ങുകളുടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ അമ്പലപ്പുഴ തോട്ടിലാണ് പൂര്‍ണ്ണമായും നിക്ഷേപിക്കുന്നത്. ഇതോടെ തോട്ടില്‍ മാലിന്യം നിറഞ്ഞ് പ്രദേശം ദുര്‍ഗന്ധപൂരിതമാണ്. ക്ഷേത്രത്തിലെ കളിത്തട്ടുദിവസം വിളക്ക് തെളിയിച്ച് കൃഷ്ണവിഗ്രഹം പൂജിക്കുന്ന ഇറക്കുടി കളിത്തട്ടിന് അശുദ്ധിയേല്‍ക്കുകയും ചെയ്യുന്നതായി ഭക്തര്‍ ആരോപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.