ആലപ്പുഴ: മന്ത്രി തോമസ്ചാണ്ടി നടത്തിയ കൈയേറ്റത്തിനും കായല്‍ നികത്തലിനും സഹായം നല്‍കിയത് സിപിഎമ്മും കോണ്‍ഗ്രസ്സും ആണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് . ലേക് പാലസ് റിസോര്‍ട്ടിന് നികുതി കുറച്ച് നല്കാന് അനുകൂല നിലപാട് സ്വീകരിച്ച സിപിഎമ്മും കോണ്‍ഗ്രസും തോമസ് ചാണ്ടിയുടെ അച്ചാരം പറ്റിയവരാണെന്നുംഅദ്ദേഹം ആരോപിച്ചു. തോമസ് ചാണ്ടിക്കെതിരെ സമരം നടത്തുന്ന ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഉമ്മന്‍ചാണ്ടിയുടെ മൗനത്തിന്റെ അര്‍ത്ഥം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: