ആനയിറങ്കലില്‍ കാട്ടാന ലായം തകര്‍ത്തു

Tuesday 19 September 2017 8:13 pm IST

രാജകുമാരി: ആനയിറങ്കലില്‍ വീണ്ടും കാട്ടാനയിറങ്ങി.ഒറ്റയ്ക്ക് കഴിയുന്ന നീല എന്ന സ്ത്രീയുടെ ലായത്തിന്റെ ഒരു ഭാഗമാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാട്ടാന തകര്‍ത്തത്. കനത്ത മഴയും കാറ്റുമായിരുന്നതിനാല്‍ നീല സമീപത്തെ ബന്ധുവിന്റെ വീട്ടിലായിരുന്നു ഉറങ്ങിയത്. ഇതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. നാട്ടുകാര്‍ പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് കാട്ടാനയെ തുരത്തിയത്. പ്രദേശത്ത് വീണ്ടും കാട്ടാന ശല്യം രൂക്ഷമായതോടെ ജനങ്ങള്‍ ആശങ്കയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.