തൊടുപുഴ: തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളിന് സമീപം പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയുടെ ശാഖയില്‍ തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ബാങ്കിനുള്ളിലെ രണ്ട് ലൈറ്റുകളില്‍ നിന്നാണ് തീ പടര്‍ന്നത്.
സംഭവം അറിഞ്ഞ് തൊടുപുഴയില്‍ നിന്നുള്ള അഗ്നിശമനസേന സംഘമെത്തിയാണ് തീയണച്ചത്. ബാങ്കില്‍ ഇടപാടുകാരുണ്ടായിരുന്നു. വൈദ്യുതി ഷോര്‍ട്ടായതാണ് അപകടകാരണമെന്ന് ഫയര്‍ഫോഴ്സ് സംഘം അറിയിച്ചു. കാര്യമായ നാശനഷ്ടമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: