കരിമണ്ണൂര്‍: കരിമണ്ണൂരില്‍ വീട്ടമ്മയുടെ നേരെ പെട്രോള്‍ ഒഴിച്ചു.പള്ളിത്താഴെ ഹോട്ടല്‍ നടത്തുന്ന സ്ത്രീയുടെ നേര്‍ക്കാണ് കരിമണ്ണൂരിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ പെട്രോള്‍ ഒഴിച്ചത് .ഇയാളുടെ ദേഹത്തും പെട്രോള്‍ വീണിട്ടുണ്ട്. ബഹളം കേട്ട് ആളുകള്‍ കൂടിയപ്പോള്‍ ഡ്രൈവര്‍ ഓടി രക്ഷപെട്ടു.
വീട്ടമ്മയും യുവാവും തമ്മില്‍ പണം സംബന്ധിച്ച തര്‍ക്കം നിലനിന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവമെന്ന് കരുതുന്നു.
സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് കരിമണ്ണൂര്‍ എസ്.ഐ ക്ലീറ്റസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: