നവരാത്രി ആഘോഷം

Tuesday 19 September 2017 8:29 pm IST

പാലക്കുന്ന്: പാലക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം 21 മുതല്‍ 30 വരെ ആഘോഷിക്കും. 21, 24 തീയതികളില്‍ വൈകുന്നേരം 4ന് വരെ രവീന്ദ്രന്‍ കാഞ്ഞങ്ങാട് അദ്ധ്യാത്മീക പ്രഭാഷണം നടത്തും. 21 മുതല്‍ 29 വരെ ജില്ലയിലെ വിവിധ ഭജന സംഘങ്ങളുടെ ഭജനയും 29നു രാവിലെ 6.30 മുതല്‍ വാഹനപൂജ, 30ന് രാവിലെ 8 മുതല്‍ 10 വരെയാണ് വിദ്യാരംഭം. ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ 21 മുതല്‍ 30 വരെ നവരാത്രി ആഘോഷം നടക്കും.21 മുതല്‍ 29 വരെ വിവിധ സംഘങ്ങളുടെ ഭജനാലാപം ഉണ്ടാകും. 28നു രാത്രി 8നു അലങ്കാര പൂജ, 28നു ദുര്‍ഗാഷ്ട്ടമി പൂജവെപ്പ്, 29ന് മഹാനവമിവാഹന പൂജ, 30ന് വിജയദശമി വിദ്യാരംഭം. 28ന് വൈകുന്നേരം 6ന് മുന്‍പായി പൂജക്കുള്ള ഗ്രന്ഥങ്ങള്‍ എത്തിക്കണം. വാഹനപൂജക്കും വിദ്യാരംഭത്തിനും മുന്‍കൂട്ടി പേര് നല്‍കാവുന്നതാണ്. നവരാത്രി ദിവസങ്ങളില്‍ പ്രധാന നിവേദ്യമായി കടുംപായസം പ്രാത്ഥനയായി നടത്താവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.