പുലിക്കുന്ന് ശ്രീ ജഗംദബാദേവി ക്ഷേത്ര നവരാത്രി മഹോത്സവം

Tuesday 19 September 2017 8:30 pm IST

കാസര്‍കോട്: പുലിക്കുന്ന് ശ്രീ ജഗംദബാ ദേവി ക്ഷേത്ര നവരാത്രി മഹോത്സവം 21 മുതല്‍ 30 വരെ നടക്കും. 21ന് രാവിലെ ഗണപതിഹോമം, ദിവസവും ഉച്ചക്ക് മഹാപൂജ, വൈകുന്നേരം 6.30ന് ഭജന, 8ന് ദുര്‍ഗ്ഗാപൂജ, തുടര്‍ന്ന് മഹാപൂജ. 23ന് രാത്രി 8.30ന് നൃത്തസന്ധ്യ. 24ന് രാവിലെ 9.30ന് വിദ്യാസരസ്വതി ഹോമ പ്രാരംഭം, ഉച്ചക്ക് 12ന് പൂര്‍ണ്ണാഹുതി, 12.30ന് മഹാപൂജ, അന്നദാനം, 1ന് ശാസ്ത്രീയ സംഗീതം, രാത്രി 8.30ന് മിമിക്‌സ് പരേഡ്. 25ന് രാവിലെ 9.30ന് ചണ്ഡികാ ഹോമ പ്രാരംഭം, ഉച്ചക്ക് 12ന് പൂര്‍ണ്ണാഹുതി, തുടര്‍ന്ന് അന്നദാനം, 1ന് ധാര്‍മ്മിക പ്രഭാഷണം, രാത്രി 8.30ന് മലയാള പുരാണ നാടകം. 27ന് ഉച്ചക്ക് 1ന് ധാര്‍മ്മിക പ്രഭാഷണം, രാത്രി 8.30ന് ഗോത്രപ്പൊലിമ. 28ന് ഉച്ചക്ക് 1ന് ധാര്‍മ്മിക പ്രഭാഷണം, രാത്രി 8.30ന് മലയാള പുരാണ നാടകം. 29ന് മഹാനവമി നാളില്‍ രാവിലെ 8.30 മുതല്‍ വാഹനപൂജ, ഉച്ചക്ക് 12.30ന് അന്നദാനം, 1ന് ഭജന, രാത്രി 8.30ന് ആയുധപൂജ, 8.45ന് കീര്‍ത്തനസന്ധ്യ. 30ന് വിജയദശമി നാളില്‍ രാവിലെ 8.30ന് വിദ്യാരംഭം, ഉച്ചക്ക് മഹാപൂജ, രാത്രി 8ന് മഹാപൂജ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.