ആലപ്പുഴ: ജില്ലയില്‍ മഴക്കെടുതിയില്‍ 18 വീടുകള്‍ പൂര്‍ണമായും 35 എണ്ണം ഭാഗികമായും നശിച്ചു. 1,419.55 ഹെക്ടറിലെ കൃഷി മടവീണ് നശിച്ചിട്ടുണ്ട്. 79.83 ഹെക്ടറിലെ പച്ചക്കറി കൃഷി നശിച്ചു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും ജില്ലാ കളക്ടര്‍ ടി.വി. അനുപമ സന്ദര്‍ശിച്ചു. വെള്ളപ്പൊക്ക ബാധിതമായ നെടുമുടി, മങ്കൊമ്പ്, മാമ്പുഴക്കരി, കിടങ്ങറ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.
മൂന്നു കുടുംബങ്ങളിലെ 15 പേര് കഴിയുന്ന തിരുവന് വണ്ടൂര്‍ പഞ്ചായത്തിലെ ഗവണ്മെന്റ് എല്‍പിഎസ് സ്കൂള്‍ സന്ദര്‍ശിച്ചു. 15 കുടുംബങ്ങളിലെ 59 പേര് കഴിയുന്ന മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്കിലാത്ത് ഗവണ്മെന്റ് എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച കളക്ടര്‍ അവിടുത്തെ സൗകര്യങ്ങള്‍ വിലയിരുത്തി.മാവേലിക്കര നൂറനാട് ഇടപ്പോണ്‍ എച്ച്എസില്‍ 11 കുടുംബങ്ങളിലെ 34 പേര് കഴിയുന്നുണ്ട്.
ജില്ലയില്‍ നാലു ക്യാമ്പുകളിലായി 52 കുടുംബങ്ങളിലെ 204 പേരാണ് കഴിയുന്നത്. ഇതില്‍ 44 പേര് കുട്ടികളാണ്. ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: