അമ്പലപ്പുഴ: അമ്പലപ്പുഴ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിപിഎമ്മുകാരനെ വെട്ടിയ കേസില്‍ എസ്ഡിപിഐക്കാരന് പിടിയില്‍. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് നീര്‍ക്കുന്നം കണ്ണാടി ചിറ വീട്ടില്‍ സഫറലി (29) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 11ന് കാക്കാഴം ജങ്ഷനു സമീപം ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ദിലീഷ്, വളഞ്ഞവഴി പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി ഫെനില്‍ എന്നിവര്‍ക്ക് വെട്ട് ഏറ്റിരുന്നു. ഇതില്‍ രണ്ടാം പ്രതിയാണ് പിടിയിലായ സഫര്‍ അലി. ഇയാളെ കായംകുളത്ത് നിന്നും കഴിഞ്ഞ രാത്രിയാണ് പോലീസ് പിടികൂടിയത്. മൂന്നു പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. എന്നാല്‍ എസ്ഡിപിഐക്കാരും സിപിഎം നേതാക്കളും ചേര്‍ന്നുള്ള ധാരണ പ്രകാരം യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കിയതായും ആരോപണം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: