കോട്ടയം: ജില്ലയിലെ കായിക പ്രേമികളുടെ സ്വപ്നമായ നെഹ്റു സ്റ്റേഡിയം വെള്ളത്തിലായി. ജില്ലാ സ്കൂള്‍ കായിക മേള നടക്കുന്ന ഈ സമയത്തുപോലും നെഹ്റു സ്റ്റേഡിയം ഉപയോഗ ശൂന്യമാണ്. സ്കൂള്‍ കായിക മേളയിലെ ഫുട്ബോള്‍, കബഡി എന്നി മത്സരങ്ങള്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കേണ്ടതായിരുന്നു എന്നാല്‍ സ്റ്റേഡിയത്തിലെ വെള്ളക്കെട്ടു കാരണം മത്സരം മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. ഒരു കാലത്ത് കോട്ടയത്തെ കായിക താരങ്ങളുടെ ആശ്രയമായിരുന്നു ഈ സ്റ്റേഡിയം.സ്റ്റേഡിയത്തിലെ വെള്ളം ഒഴുകി പോകുന്നതിനുള്ള ഓടകള്‍ അടഞ്ഞ് പോയതാണ് പ്രധാന പ്രശ്നം. സ്റ്റേഡിയം അന്തരാഷ്ട നിലവാരത്തില്‍ നിര്‍മ്മിക്കുമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചുവെങ്കിലും ഒന്നും നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: