മൂന്ന് ലക്ഷം ഹെക്ടറില്‍ കൃഷി: മന്ത്രി

Tuesday 19 September 2017 9:41 pm IST

കടുത്തുരുത്തി: സംസ്ഥാനത്തെ മൂന്ന് ലക്ഷം ഹെക്ടര്‍ പാടശേഖരങ്ങളില്‍ നെല്ല്ക്യഷി വ്യാപിക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തികരിച്ചതായി മന്ത്രി വി.എസ് സുനില്‍ കുമാര്‍. തരിശ്‌നില നെല്‍കൃഷി വികസന പദ്ധതി പ്രകാരം കടുത്തുരുത്തി പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടപ്പിലാക്കുന്ന ക്യഷിയുടെ വിതയുത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം. നിലവിലെ തൊണ്ണൂറായിരം ഹെക്ടര്‍ തരിശ് പാടങ്ങളോടൊപ്പം മൂന്ന് ലക്ഷം ഹെക്ടര്‍ പാടശേഖരങ്ങളില്‍ കൂടി കൃഷി ചെയ്യുന്നതിലൂടെ നെല്ലുല്പാദന രംഗത്ത് പൂതിയ ഉണര്‍വ്വ് നല്‍കുവാന്‍ കഴിയുമെന്ന്്് അദ്ദേഹം പറഞ്ഞു. കുട്ടനാട് പാക്കോജിന്റെ രണ്ടാംഘട്ട പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാരിനെ കൃഷി വകുപ്പ് സമീപിച്ചിട്ടുണ്ട് ഇതില്‍ അപ്പര്‍കുട്ടനാട് മേഖലക്ക് കുടൂതല്‍ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. മോന്‍സ് ജോസഫ് എംഎല്‍എ അദ്ധ്യക്ഷനായി. ജോസ് കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, പി.വി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.