തിരുവനന്തപുരം: വികസന സാധ്യതകള്‍ ഏറെയുള്ള കേരളത്തെ കമ്മ്യൂണിസം പുറകോട്ട് നയിക്കുകയാണെന്ന് എബിവിപി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുനില്‍ അംബേക്കര്‍. മാര്‍ക്സിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ നവംബര്‍ 11ന് എബിവിപി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മഹാറാലിയുടെ സ്വാഗത സംഘം രൂപീകരണയോഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് സംസ്ഥാനങ്ങള്‍ വികസനവുമായി മുന്നേറുമ്പോള്‍ കേരളത്തിന്റെ മെല്ലെപ്പോക്കിന് കാരണം സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയമാണെന്നും സുനില്‍ അംബേക്കര്‍ പറഞ്ഞു.
മഹാറാലിയില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് സി.കെ. രാജേഷ് ആദ്ധ്യക്ഷം വഹിച്ചു. ദേശീയ സെക്രട്ടറി ഒ. നിധീഷ്, സംസ്ഥാന സമിതി അംഗം വി. മനുപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: