ഇരിക്കൂര്‍: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന മൂന്ന് പേരെ മയ്യില്‍ പോലീസ് പിടികൂടി. കുട്ടാവ് ജംഗ്ഷനിലെ കെ.ഇ.പി.ഹംസ, ചുളായാട് കടവിലെ കെ.സി.മുസ്തഫ, കോട്ടക്കുന്നില്‍ നൗഷാദ് എന്നിവരാണ് പിടിയിലായത്. ചൂളിയാട് കടവില്‍ നിന്നും വ്യാജ നമ്പര്‍ പതിച്ച മിനി ലോറിയില്‍ മണല്‍ കടത്തുമ്പോഴായിരുന്നു ഇവര്‍ പിടിയിലായത്. ലോയിയും കസ്റ്റഡിയിലെടുത്തു.
പയ്യന്നൂര്‍: അനധികൃതമായി കടത്തുകയായിരുന്ന നാല് മണല്‍ ലോറികളും ഡ്രൈവര്‍മാരെയും പയ്യന്നൂര്‍ പോലീസ് പിടികൂടി. എറണാകുളത്ത് നിന്നും വലിയ ലോറിയില്‍ കൊണ്ടുവന്ന് മറ്റ് വാഹനങ്ങളില്‍ കയറ്റുമ്പോഴാണ് ഇവര്‍ പിടിയിലായത്. കെ.എല്‍ 13 പി 4808 ലോറി ഡ്രൈവര്‍ കോറോത്തെ ടി.വി.മനോജ്, കെ.എല്‍ 08 എഎല്‍ 8999 ലോറി ഡ്രൈവര്‍ ചെറുവത്തൂരിലെ കെ.പി.ബഷീര്‍, കെ.എല്‍ 01 എവി 1681 ലോറി ഡ്രൈവര്‍ തിരുവനന്തപുരം പാറശ്ശാലയിലെ എന്‍.ചന്ദ്രശേഖരന്, കെ.എല്‍ 20 ഡി 7735 ലോറി ഡ്രൈവര്‍ കാസര്‍കോട് തളങ്കരയിലെ ടി.എഫ്.ഹാരിസ് എന്നിവരാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: