പിലാത്തറ: ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംഘപരിവാര്‍ സംഘടനകളുടെ കല്യാശ്ശേരി മണ്ഡലം കണ്വെന്ഷന് പിലാത്തറയില്‍ നടന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിജയന് മാങ്ങാട് അധ്യക്ഷത വഹിച്ചു. ആര്‍എസ്സ്എസ്സ് വിഭാഗ് കാര്യവാഹ് വി.ശശിധരന്, പി.കരുണാകരന്, ടി.വി.ശോഭനകുമാരി, ശങ്കരന് കൈതപ്രം, കെ.സജീവന് എന്നിവര്‍ സംസാരിച്ചു. ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ ബിജെപിദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യുന്ന പദയാത്രക്ക് വൈകുന്നേരം 5 മണിക്ക് പിലാത്തറയില്‍ സ്വീകരണം നല്‍കും. അമിത് ഷായ്ക്ക് പുറമെ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളം പങ്കെടുക്കും. പയ്യന്നൂരില്‍ നിന്ന് പിലാത്തറ വരെ പദയാത്രയെ അമിത്ഷാ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: