ചെറുപുഴ: പ്രപ്പോയിലിനടുത്ത കക്കോട് ചപ്പാരന്തട്ട് റോഡില്‍ പുതിയടത്ത് ചെറിയമ്മ എന്നവരുടെ ഓടുമേഞ്ഞ വീടാണ് ഇന്നലെ വൈകുന്നേരമുണ്ടായിരുന്ന കനത്ത മഴയില്‍ പൂര്‍ണ്ണമായും തകര്‍ന്നത്. ചെറിയമ്മയും മകള്‍ വത്സലയും വത്സലയുടെ മകളുമാണ് വീട്ടിലുള്ളത്, ഒരു വര്‍ഷം മുമ്പ് വത്സലയുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. വീടുകൂടി നഷ്ടപ്പെട്ടതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് നിര്‍ധന കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: