മഹാരാജാസിലേക്ക് മെട്രോ: സുരക്ഷാ കമ്മീഷണര്‍ പരിശോധനയ്‌ക്കെത്തും

Tuesday 19 September 2017 11:10 pm IST

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് മഹാരാജാസ് കോളേജ് വരെ നീട്ടുന്നതിന് മുന്നോടിയായി റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ വീണ്ടും പരിശോധനയ്ക്ക് എത്തും. ഈ മാസം 25,26 തീയതികളിലാണ് പരിശോധന. സുരക്ഷാ കമ്മീഷണറുടെ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ പാലാരിവട്ടത്ത് നിന്ന് മഹാരാജാസ് കോളേജ് വരെ സര്‍വീസ് നീട്ടും. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് സര്‍വീസുള്ളത്. സര്‍വീസ് നീ്ട്ടുന്നതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നുമുതല്‍ ആറുവരെയുള്ള ഏതെങ്കിലും ദിവസം നടത്താനാണ് പരിപാടി. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ തീയതി ലഭിക്കുന്നതിനനുസരിച്ചായിരിക്കും ഉദ്ഘാടനം. മെട്രോ സര്‍വീസ് നീട്ടുന്നതിന് മുന്നോടിയായി സിഗ്നല്‍സംവിധാനത്തിലെ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നിലവില്‍ ആറ് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. മഹാരാജാസ് വരെ നീട്ടുന്നതോടെ ട്രെയിനുകളുടെ എണ്ണം ഒന്‍പതായി ഉയരും. നിലവില്‍ 13 ട്രെയിനുകള്‍ കെഎംആര്‍എല്ലിന്റെ പക്കലുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.