ശ്രീലേഖയ്ക്കും തച്ചങ്കരിയ്ക്കും ഡിജിപി റാങ്ക്

Wednesday 20 September 2017 4:17 pm IST

തിരുവനന്തപുരം: എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്ക് ഡിജിപി റാങ്ക് നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.തച്ചങ്കരിക്ക് പുറമേ നാല് പേര്‍ക്ക് കൂടി ഡിജിപി പദവി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അരുണ്‍‌കുമാര്‍ സിന്‍‌ഹ, ശ്രീലേഖ, സുദേഷ് കുമാര്‍ സിന്‍‌ഹ എന്നിവരാണിവര്‍. സംസ്ഥാനത്ത് പുതിയ ഏഴ് പോലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് ഭരണാനുമതി നൽകാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അച്ചൻകോവിൽ, കൈപ്പമംഗലം, കൊപ്പം, തൊണ്ടർനാട്, നഗരൂർ, പിണറായി, പുതൂർ എന്നിവിടങ്ങളിലാണ് പോലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്. ആർദ്രം പദ്ധതിയുടെ ഭാഗമായി 610 പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത്. ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും തസ്തികയിൽ ഉൾപ്പെടുത്തും. സംസ്ഥാനത്ത് പുതിയ മൂന്ന് ഐടിഐകൾ ആരംഭിക്കുവാനും സർക്കാർ തീരുമാനിച്ചു. കാസർകോട് ജില്ലയിലെ കോടോം-ബേളൂരും കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്തും കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലുമാണ് ഐടിഐകൾ ആരംഭിക്കുന്നത്. ഇതിനാവശ്യമായ തസ്തികൾ സൃഷ്ടിക്കാനും സർക്കാർ തീരുമാനിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.