ദേരാ ആശ്രമത്തില്‍ നിന്ന് കണ്ടെടുത്തത് 600 അസ്ഥികൂടങ്ങള്‍!

Wednesday 20 September 2017 2:40 pm IST

സിര്‍സ: ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്റെ സിര്‍സയിലെ ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയത് 600 അസ്ഥികൂടങ്ങള്‍! ദേരയിലെ ആശ്രമത്തിലെ പലയിടങ്ങളില്‍ നിന്നായി ധാരാളം അസ്ഥികൂടങ്ങള്‍ കണ്ടെത്തുകയായിരുന്നെന്ന് അന്വേഷണ സംഘത്തോട് അടുത്ത് നില്‍ക്കുന്ന വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അന്വേഷണ സംഘം കണ്ടെത്തുമ്പോള്‍ അസ്ഥികൂടങ്ങള്‍ കുഴിച്ചിട്ട ശേഷം അതിന് മുകളിലായി വന്‍ മരങ്ങള്‍ നട്ടുവളര്‍ത്തിയ നിലയിലായിരുന്നു. മോക്ഷം ലഭിക്കുന്നതിന് വേണ്ടിയാണ് അസ്ഥികൂടങ്ങള്‍ കുഴിച്ചിടാന്‍ ഗുര്‍മീത് തങ്ങളോട് പറഞ്ഞതെന്ന് അനുയായികള്‍ വ്യക്തമാക്കുന്നു. ആരെങ്കിലും ഗുര്‍മീതിനെ എതിര്‍ത്താല്‍ അവരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആശ്രമത്തില്‍ രഹസ്യമായി കുഴിച്ചിടുകയാണ് പതിവെന്നും ആശ്രമ വാസികള്‍ പറഞ്ഞതായി ദേരാ സച്ഛാ ആശ്രമം സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് കുഴികളെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്.