ചൂഷണം ഇല്ലാതാക്കണം: ബിഎംഎസ്

Wednesday 20 September 2017 1:06 pm IST

കൊല്ലം: സ്റ്റേറ്റ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഡ്രൈവേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ജനറല്‍ ബോഡി ബിഎംഎസ് ജില്ലാ അങ്കണത്തില്‍ ചേര്‍ന്നു. ബിഎംഎസ് ജില്ലാ സെക്രട്ടറി രാജേന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. ജോളി വെണ്ടാര്‍ അധ്യക്ഷനായി. കെ.ശിവരാജന്‍ കടവൂര്‍, ശാസ്താംകോട്ട ആര്‍.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ സ്‌കൂള്‍, കോളേജുകളില്‍ തൊഴില്‍ ചെയ്യുന്ന ഡ്രൈവേഴ്‌സിനോടും അനുബന്ധ തൊഴിലാളികളുടെയും സേവന വേതന വ്യവസ്ഥകളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രമേയം കമ്മറ്റി പാസാക്കി. ഭരവാഹികള്‍: കെ.ശിവരാജന്‍ (പ്രസിഡന്റ്), ആര്‍.രാമചന്ദ്രന്‍ (വര്‍ക്കിങ് പ്രസിഡന്റ്), ജോളി വെണ്ടാര്‍ (ജനറല്‍ സെക്രട്ടറി), ജി.രാജഗോപാലപിള്ള (ട്രഷറര്‍), മേഖലാ സെക്രട്ടറിമാര്‍ ഉള്‍പ്പടെ എക്‌സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.