റയാന്‍ അധികൃതരെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

Wednesday 20 September 2017 2:51 pm IST

ഗുരുഗ്രാം: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് റയാന്‍ അധികൃതരെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി. അറസ്റ്റ് സ്‌റ്റേ ചെയ്യണമെന്ന സ്‌കൂള്‍ മേധാവികളുടെ ഹര്‍ജിയാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളിയത്. റയാന്‍ അഗസ്റ്റിന്‍ പിന്റോ, അഗസ്റ്റിന്‍ ഫ്രാന്‍സിസ് പിന്റോ, ഗ്രെയ്‌സ് പിന്റോ എന്നിവരാണ് കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് ഉടന്‍ മറുപടിനല്‍കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന സര്‍ക്കാരിനു കോടതി നോട്ടീസ് അയച്ചു. റയാന്‍ സ്‌കൂളിലെ ശുചിമുറിയില്‍ പ്രദ്യുമന്‍ ഠാക്കൂറിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്നു സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.