തിരുവനന്തപുരം: സേവാഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയ്ക്കകം മിത്രാനന്ദപുരം അനന്തശായി ബാലസദനത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. സംഗീതജ്ഞന് പ്രൊഫ. ആലപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ സഹസേവാപ്രമുഖ് ജി.വി. ഗിരീഷ്, സേവാഭാരതി സംസ്ഥാന സംഘടനാസെക്രട്ടറി യു.എന്‍. ഹരിദാസ്, സി.പി. സുനില്‍ ചന്ദ്രന്, കെ.എം. മോഹനന്, ആര്. ശശിധരന്, കൗണ്‍സിലര്‍മാരായ ഐ. ചിഞ്ചു, ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. എസ്പി ഫോര്‍ട്ട് ആശുപത്രിക്ക് വേണ്ടി ശുഭാഅശോക് കുട്ടികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ഓണസദ്യ എന്നിവ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: