തിരുവനന്തപുരം: പൂജപ്പുര യുവജനസമാജം ഗ്രന്ഥശാലയുടെ മുന്‍ പ്രസിഡന്റ് പൂജപ്പുര സോമന്‍നായരുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രന്ഥശാല ഏര്‍പ്പെടുത്തിയ ഗ്രന്ഥവാണി കവിത പുരസ്കാരം മോഹന്‍കുമാര്‍ വളളിക്കോടിന് ചുനക്കര രാമന്‍കുട്ടി സമ്മാനിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ. വാസു അധ്യക്ഷനായി. തോപ്പില്‍ ഭാസി നാടകപഠന കേന്ദ്രം ജനറല്‍ സെക്രട്ടറി ബാലന് തിരുമല അനുസ്മരണ പ്രഭാഷണം നടത്തി. ഡോ ചായം ധര്മ്മരാജന്, തിരുമല ശിവന്‍കുട്ടി, പ്രിയ നാരായണന്, ഇ. രാജീവ്, സുധാകരന് കുന്നനാട്, എം.ആര്. ധന്യ എന്നിവരെ ആദരിച്ചു. കൗണ്‍സിലര്‍ ഡോ ബി. വിജയലക്ഷ്മി, കെ. മഹേശ്വരന് നായര്‍, കെ. രാജേശഖരന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: