ചിറയിന്‍കീഴ്: ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം 21ന് ആചരിക്കും. എസ്എന്‍ഡിപി ചിറയിന്‍കീഴ് യൂണിയന്റെ നേതൃത്വത്തില്‍ രാവിലെ 11 ന് നടക്കുന്ന താലൂക്ക് തല ഗുരുസന്ദേശ പ്രബോധന മഹാസമാധിദിന പദയാത്ര ശാര്‍ക്കരയില്‍ നിന്നാരംഭിച്ച് സഭവിള ശ്രീനാരായണാശ്രമത്തില്‍ സമാപിക്കും.ശാര്‍ക്കര ക്ഷേത്രസന്നിധിയില്‍ നടക്കുന്ന ഗുരുസന്ദേശ പ്രചാരണസംഗമത്തില് വക്കം. ബി പുരുഷോത്തമന് ശ്രീനാരായണഗുരുദേവന്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ ബി സീരപാണിക്ക് ദൈവദശകം പ്രാര്‍ഥനാഗീതം കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്യും. യൂണിയന് പ്രസിഡന്റ് സി. വിഷ്ണുഭക്തന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശിവഗിരിമഠം സ്വാമി വിദ്യാനന്ദ മഹാസമാധി പ്രാര്‍ഥനയ്ക്കും ഗുരുസന്ദേശ പ്രഭാഷണത്തിനും കാര്‍മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: