ന്യൂഡൽഹി: കൽക്കരി ബ്ളോക്ക് വിവാദത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു.ഇനി തിങ്കളാഴ്ചയേ പാർലമെന്റ് സമ്മേളിക്കുകയുള്ളൂ.മഴക്കാല സമ്മേളനം ആരംഭിച്ച ശേഷം തുടർച്ചയായി എട്ടാം ദിവസമാണ് സഭാ നടപടികൾ തടസപ്പെടുന്നത്.സഭ ചേർന്നയുടൻ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചു തുടര്ന്ന് ഇരു സഭകളും 12 മണിവരെ നിർത്തിവച്ചു. പിന്നീട് പന്ത്രണ്ടു മണിക്ക് സഭ വീണ്ടും സമ്മേളിച്ചെങ്കിലും ബഹളത്തിന് ശമനമുണ്ടായില്ല. തുടർന്ന് ഇരു സഭകളും ഇന്നത്തേക്ക് പിരിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: