തളിപ്പറമ്പ്: വീട്ടില്‍ ട്യൂഷനെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഹൈസ്കൂള്‍ പ്രധാനാധ്യാപകന് പോക്സോ നിയമപ്രകാരം അറസ്റ്റില്‍. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപം വൈഷ്ണവത്തില്‍ കെ.പി.വി. സതീഷ്കുമാറിനെയാണ് (55) തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ പി.എ.ബിനുമോഹന് അറസ്റ്റ് ചെയ്തത്. പാപ്പിനിശ്ശേരി അരോളി ഗവ. ഹൈസ്കൂള്‍ പ്രധാനാധ്യാപകനാണ്. ഓഗസ്റ്റ് 20 നായിരുന്നു സംഭവം. പെണ്‍കുട്ടി വീട്ടുകാരോട് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: