പത്മഭൂഷണ്‍; ധോണിയെ ബിസിസിഐ നാമനിർദ്ദേശം ചെയ്തു

Wednesday 20 September 2017 5:35 pm IST

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം എസ് ധോണിയെ പത്മഭൂഷണ്‍ ബഹുമതിക്ക് ബിസിസിഐ ശുപാര്‍ശ ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റിന് നൽകിയ സംഭാവനകള്‍ പരിഗണിച്ചാണ് ധോണിയുടെ പേര് ശുപാര്‍ശ ചെയ്തത്. അംഗങ്ങള്‍ ഐക്യഖണ്ഡേണ ധോണിയുടെ പേര് നിര്‍ദേശിക്കുകയായിരുന്നെന്ന് ബിസിസിഐ വക്താവ് പറഞ്ഞു. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റനാണ് എം എസ് ധോണി. നേരത്തെ പത്മശ്രീ നല്‍കിയും രാജ്യം ധോണിയെ ആദരിച്ചിട്ടുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, കപില്‍ദേവ്, സുനില്‍ ഗവസ്ക്കര്‍, രാഹുല്‍ ദ്രാവിഡ്, ചന്തു ബോര്‍ഡെ, ദേവ്ധര്‍, സികെ നായിഡു, ലാല അമര്‍നാഥ്, രാജ ബലിന്ദ്ര സിങ്, വിജയ് ആനന്ദ് എന്നിവരാണ് പത്മഭൂഷണ്‍ ലഭിച്ച മറ്റ് ക്രിക്കറ്റ് താരങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.