കള്ളപ്പണം: യുപിഎ സര്‍ക്കാരിന്റെ പങ്ക് അന്വേഷിക്കുന്നു

Wednesday 20 September 2017 5:55 pm IST

ന്യൂദല്‍ഹി: യുപിഎ ഭരണകാലത്ത് ചില ഇന്ത്യാക്കാര്‍ക്ക് രാജ്യത്തും വിദേശത്തുമായി ഉണ്ടായിരുന്ന കള്ളപ്പണത്തെപ്പറ്റിയുള്ള മൂന്നു റിപ്പോര്‍ട്ടുകള്‍ കേന്ദ്രം പരിശോധിക്കുന്നു. കള്ളപ്പണത്തിന്റെ തോത്, യുപിഎ സര്‍ക്കാര്‍ അതിനെ എങ്ങനെ സംരക്ഷിച്ചു തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയ മൂന്നു വര്‍ഷം മുന്‍പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കേന്ദ്രം പരിശോധിക്കുന്നത്. റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം വെളിപ്പെടുത്താന്‍ കഴിയില്ലെന്നും പിടിഎ ലേഖകന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. ദേശീയ ധനകാര്യ, നയ ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ അപ്‌ളൈഡ് എക്കണോമിക് റിസര്‍ച്ച് കൗണ്‍സില്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് എന്നിവയാണ് കള്ളപ്പണത്തെപ്പറ്റി പഠിച്ചത്. 2013 ഡിസംബര്‍ 30, 2014 ജൂലൈ 18, ആഗസ്ത് 21 എന്നീ തീയതികളിലാണ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടുകള്‍ പാര്‍ലമെറന്റില്‍ സമര്‍പ്പിക്കും. പാര്‍ലമെന്റില്‍ സമര്‍പ്പിക്കതെ ഉള്ളടക്കം പുറത്തുവിട്ടാല്‍ അവകാശ ലംഘനമാണ്. ഇതു റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമിറ്റിക്ക് വിട്ടിട്ടുണ്ട്. കന്ദ്രം അറിയിച്ചു. 49 ലക്ഷം കോടികള്ളപ്പണം വാഷിങ്ങ്ടണ്‍; ഇന്ത്യയിലേക്ക് 2005നും 2014നും ഇടയ്ക്ക് 770 ബില്ല്യണ്‍( 49 ലക്ഷം കോടി രൂപ) ഒഴുകിയെത്തിയിട്ടുണ്ടെന്നാണ് അമേരിക്കന്‍ സംഘടനയായ ഗ്‌ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ കണക്ക്. അതേ കാലത്ത് രാജ്യത്തിനുള്ളില്‍ പത്തു ലക്ഷം കോടിയുടെ കള്ളപ്പണം നിലനിന്നിരുന്നതായും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.