അമേരിക്കയെ അണുബോംബിട്ട് നശിപ്പിക്കുമെന്ന് ഉത്തരകൊറിയ

Wednesday 20 September 2017 6:39 pm IST

പോങ്ങ്യാങ്ങ്; അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വാക്ക് പോര് മുറുകി. അമേരിക്കയില്‍ ഭയാനകമായ രീതിയില്‍ ആണവായുധം പ്രയോഗിക്കും. ജീവിതം ദുരിതപൂര്‍ണ്ണമാക്കും, നശിപ്പിക്കും. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്‍ ഭീഷണി മുഴക്കി. ശത്രുക്കളെയെല്ലാം നശിപ്പിക്കാന്‍ ഒരുക്കമാണ്. പ്രകോപമുണ്ടാക്കിയാല്‍ ആദ്യം അണുബോംബ് പ്രയോഗിക്കാനും മടക്കില്ല.ഉന്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ആണവശക്താണ് ഞങ്ങള്‍. ഞങ്ങള്‍ ഉപരോധങ്ങളെയോ സമ്മര്‍ദ്ദങ്ങളെയോ യുദ്ധത്തെയോ ഭയക്കുന്നില്ല. കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ ആണവായുധം സ്വന്തമാക്കും. ഏകാധിപതി പറഞ്ഞു. അമേരിക്കയെ തകര്‍ക്കുമെന്നും ജപ്പാനെ മുക്കുമെന്നും കഴിഞ്ഞ ദിവസം ഉന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുട്ട മറുപടിയും നല്‍കി. മാത്രമല്ല ഉത്തരകൊറിയക്കു മുകളില്‍ കൂടി യുദ്ധവിമാനങ്ങള്‍ പറത്തുകയും ചെയ്തു. ഇവയ്ക്കുള്ള മറുപടിയായിട്ടാണ് ഉന്നിന്റെ ഇന്നലത്തെ ഭീഷണി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.