മഹാ സമാധി ദിനാചരണം ഇന്ന്

Wednesday 20 September 2017 7:03 pm IST

ആലപ്പുഴ: ഗുരുസ്മരണയില്‍ നാട്. ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ 21 ന് തൊണ്ണൂറാമാത് സമാധി ദിനാചരണത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. സമാധിദിനം ഇന്ന് അമ്പലപ്പുഴ എസ്എന്‍ഡിപി യൂണിയനില്‍ വിവിധ പരിപാടികളോടെ ആചരിക്കുമെന്നു സെക്രട്ടറി കെ.എന്‍.പ്രേമാനന്ദന്‍ അറിയിച്ചു. യൂണിയന്‍ ആസ്ഥാനത്തു രാവിലെ ഒന്‍പതിനു പ്രസിഡന്റ് കലവൂര്‍ എന്‍.ഗോപിനാഥ് പതാക ഉയര്‍ത്തും. തുടര്‍ന്നു ഗുരുമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, ഗുരുഭാഗവതപാരായണം, വനിതാ സംഘത്തിന്റെ സമൂഹ പ്രാര്‍ഥന. വൈകിട്ടു മൂന്നിന് അനുസ്മരണ സമ്മേളനത്തില്‍ കോട്ടയം ഗുരുസേവാനികേതന്‍ മുഖ്യ ആചാര്യന്‍ എ.വി.അശോകന്‍ പ്രഭാഷണം നടത്തും. സമാധിദിനത്തില്‍ താലൂക്കിലെ മുഴുവന്‍ ശാഖകളിലും ഗുരുമന്ദിരങ്ങളിലും ഗുരക്ഷേത്രങ്ങളിലും കുടുംബയൂണിറ്റുകളിലും പുഷ്പാര്‍ച്ചന, സമൂഹപ്രാര്‍ഥന, മൗനജാഥകള്‍, അനുസ്മരണ സമ്മേളനങ്ങള്‍, ഗുരുപ്രഭാഷണങ്ങള്‍, അന്നദാനം, കഞ്ഞിവീഴ്ത്തല്‍, ദീപക്കാഴ്ചകള്‍ തുടങ്ങിയവ നടത്തും. എസ്എന്‍ഡിപി കുട്ടനാട് യൂണിയന്റെ കീഴിലുള്ള 75 ശാഖായോഗങ്ങളില്‍ 21നു ശ്രീനാരായണ ഗുരുസമാധി വിവിധ ചടങ്ങുകളോടെ ആചരിക്കുമെന്നു യൂണിയന്‍ സെക്രട്ടറി എം.ടി.പുരുഷോത്തമന്‍ അറിയിച്ചു. ഗുരുക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ 5.30 മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്നു ഗുരുഭാഗവത പാരായണം, കീര്‍ത്തനാലാപനം, ഗുരുപൂജ, ഉപവാസം, പ്രാര്‍ഥനാ യോഗങ്ങള്‍, അന്നദാനം എന്നിവ നടക്കും. ചെട്ടികാട് 581 നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗത്തില്‍ മഹാസമാധി ദിനാചരണം 21ന് നടക്കും. രാവിലെ 9ന് പതാക ഉയര്‍ത്തല്‍, ഗുരുദേവ പ്രാര്‍ത്ഥന, 11.30ന് മൗനജാഥ, 12ന് കഞ്ഞിവീഴ്ത്തല്‍, വൈകിട്ട് ദീപക്കാഴ്ച, ഭദ്രദീപപ്രകാശനം ചലച്ചിത്രതാരം ഗായത്രി അരുണ്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് ഭജന്‍സ്. ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. രാവിലെ 8.30ന് പ്രിന്‍സിപ്പല്‍ എല്‍. അംബികാദേവി പതാക ഉയര്‍ത്തും. തുടര്‍ന്ന് കളവങ്കോടം ശക്തീശ്വര ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ദീപശിഖാ റിലേ 10 ന് സ്‌കൂളിലെത്തും. ഉച്ചയ്ക്ക് രണ്ടിന് പൊതുസമ്മേളനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സി.കെ. വിജയഘോഷ് ചാരങ്കാട്ട് അദ്ധ്യക്ഷനാകും. ചേര്‍ത്തല തെക്ക് തിരുവിഴ ശ്രീനാരായണ സമാധി ദിനാചരണ സംഘത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. രാവിലെ 6.30 ന് സംഘം പ്രസിഡന്റ് പ്രസന്നബാബു പതാക ഉയര്‍ത്തും. ഏഴിന് ഭാഗവത പാരായണം, തുടര്‍ന്ന് ഗുരുദേവ കീര്‍ത്തനാലാപനം, ഒന്‍പതിന് സംഗീതഭജന, 11 ന് പ്രൊഫ. എം.വി കൃഷ്ണമൂര്‍ത്തി, ഡോ. പി.ജി. പ്രദീപ്കുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ചേലാട്ടുഭാഗം എസ്എന്‍ഡിപി ശാഖയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടക്കും. രാവിലെ 7.30ന് പതാക ഉയര്‍ത്തല്‍, ഒന്‍പതിന് മൗനജാഥ, ഉച്ചയ്ക്ക് 1.30ന് ഗുരുപ്രഭാഷണം. കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ രാവിലെ ഒന്‍പതിന് ഗുരുപുഷ്പാഞ്ജലി, പത്തിന് പ്രാര്‍ത്ഥനയും ഗുരുദേവ കൃതികളുടെ ആലാപനവും, ഉച്ചയ്ക്ക് രണ്ടിന് പ്രഭാഷണം, മൂന്നിന് ദൈവദശക ആലാപനം, 3.30 ന് പുഷ്പാര്‍ച്ച. ദേവസ്വം സ്‌കൂളുകളുടെ ആഭിമുഖ്യത്തില്‍ 21 ന് മഹാസമാധി ദിനാചരണം നടക്കും. സ്‌കൂള്‍ അങ്കണത്തില്‍ ഉച്ചയ്ക്ക് 2.30 ന് ചേരുന്ന സാംസ്‌കാരിക സമ്മേളനം. മുഹമ്മ ശിവഗിരീശ്വര ക്ഷേത്രത്തില്‍ രാവിലെ 6ന് ഗുരുദേവ സുപ്രഭാതം, ഗുരുപുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം, 8ന് ഉപവാസ യജ്ഞം സമരംഭം, 11ന് സമാധി ദിന സന്ദേശം. 12.30ന് വിശേഷാല്‍ ഗുരുപൂജ, പ്രസാദ വിതരണം, സമൂഹ പ്രാര്‍ത്ഥന, 3.30ന് മഹാസമാധി പൂജ, തുടര്‍ന്ന് ഉപവാസ യജ്ഞം സമര്‍പ്പണം. തുറവൂര്‍ മേഖലയിലെ എസ്എന്‍ഡിപി ശാഖാകേന്ദ്രങ്ങളില്‍ സമാധി സമൂഹ പ്രാര്‍ഥന, മൗനജാഥ, അനുസ്മരണ സമ്മേളനം എന്നിവ ഉണ്ടാകും. എഴുപുന്ന 2859-ാം നമ്പര്‍ ശാഖാങ്കണത്തില്‍ പ്രസിഡന്റ് എം.ജെ. കുമാരന്‍ പതാക ഉയര്‍ത്തും. എഴുപുന്ന മധ്യം 923-ാം നമ്പര്‍ ശാഖായില്‍ പ്രസിഡന്റ് പി.വി. ശ്യാമപ്രസാദ് പതാക ഉയര്‍ത്തും. അരൂര്‍ 960-ാം നമ്പര്‍ ശാഖാങ്കണത്തില്‍ പ്രസിഡന്റ് പി.കെ. ശ്രീനിവാസന്‍ പതാക ഉയര്‍ത്തും. എഴുപുന്ന വടക്ക് 798-ാം നമ്പര്‍ ശാഖാങ്കണത്തില്‍ പ്രസിഡന്റ് എം.കെ. സിദ്ധാര്‍ഥന്‍ പതാക ഉയര്‍ത്തും. ഗുരുപൂജയും ഉണ്ടാകും. അരൂക്കുറ്റി മാത്താനം ക്ഷേത്ര ദേവസ്വത്തിന്റെ കീഴിലുള്ള അഞ്ച് എസ്എന്‍ഡിപി ശാഖകള്‍ സംയുക്തമായി സമാധി ദിനം ആചരിക്കും. എരമല്ലൂര്‍ 671-ാം നമ്പര്‍ ശാഖാങ്കണത്തില്‍ മോഹനന്‍ കൊച്ചുവെളി പതാക ഉയര്‍ത്തും. കാഞ്ഞിരത്തിങ്കല്‍ ഘണ്ടാകര്‍ണ ദേവീക്ഷേത്രത്തിലേക്കു മൗനജാഥയും നടത്തും.ക്ഷേത്രാങ്കണത്തിലെ ഗുരുമണ്ഡപത്തില്‍ പ്രത്യേക പൂജകളും ഉണ്ടാകും. എഴുപുന്ന കാക്കത്തുരുത്ത് 5719-ാം നമ്പര്‍ ശാഖാങ്കണത്തില്‍ പ്രസിഡന്റ് രഘു വടക്കേമുറി പതാക ഉയര്‍ത്തും. അരൂര്‍ അമ്മനേഴം ശാഖയുടെ നേതൃത്വത്തിലും സമാധി ദിനാചരണ ചടങ്ങുകള്‍ ഉണ്ടാകും. അമ്മനേഴം ക്ഷേത്രം, പറയകാട് നാലുകുളങ്ങരക്ഷേത്രം എന്നിവിടങ്ങളില്‍ സമാധിദിന പൂജകള്‍ ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.