ആലപ്പുഴ: ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജെഎസ്എസ് സംസ്ഥാന സെക്രട്ടറി അഡ്വ. എ.എന്‍. രാജന് ബാബു. തോമസ് ചാണ്ടി നടത്തിയ കൈയേറ്റങ്ങള്‍ അന്വേഷിക്കുക, ഫയലുകള്‍ മുക്കിയ ഉദോഗസ്ഥരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക, മന്ത്രി രാജി വെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ഡിഎ നടത്തിയ ജനകീയ പ്രതിഷേധ ധര്‍ണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ഡിഎ ജില്ലാ ചെയര്മാന് കെ.സോമന് അദ്ധ്യക്ഷനായി.
ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് മുഖ്യപ്രഭാഷണം നടത്തി. കെ.കെ. പൊന്നപ്പന്, ജോര്‍ജ് ജോസഫ്, ആര്. പൊന്നപ്പന്, അഡ്വ. സനല്‍കുമാര്‍, രാധാഭായി, സി.എ. പുരുഷോത്തമന്, എം.വി. ഗോപകുമാര്‍, പി.കെ. വാസുദേവന്‍, പാലമറ്റത്ത് വിജയകുമാര്‍, ശിവബോധാനന്ദ സ്വാമി, എല്‍.പി. ജയചന്ദ്രന്, സുമിഷിബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: