സ്വകാര്യ ബസുകള്‍ സര്‍വ്വീസ് മുടക്കുന്നു

Wednesday 20 September 2017 7:05 pm IST

അരൂര്‍: അവധി ദിവസങ്ങളില്‍ സ്വകാര്യ ബസുകള്‍ ട്രിപ്പു മുടക്കുന്നതായി പരാതി. േ്രചര്‍ത്തലയില്‍ നിന്നും എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് അനധികൃതമായി ട്രിപ്പ് മുടക്കുന്നത്. ഞായറാഴ്ച ദിവസങ്ങളില്‍ നൂറുകണക്കിന് യാത്രക്കാരാണ് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പേകുന്നതിനായി എത്തുന്നത്. കെഎസ്ആര്‍ടിസി സര്‍വീസ് ഇല്ലാത്ത മേഖലകളില്‍ യാത്രികര്‍ക്ക് ആട്ടോറിക്ഷകളിലും മറ്റ് ടാക്‌സികളിലും സഞ്ചരിക്കേണ്ട ഗതികേടാണുള്ളത്. മണിക്കൂറുകളോളം കാത്തു നിന്നാല്‍ പോലും യഥാസമയം ബസ് ലഭിക്കാത്ത അവസ്ഥയാണുള്ളത്. ചില ബസുകള്‍ പാതി വഴികളില്‍ സര്‍വീസ് നിര്‍ത്തുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അരൂരില്‍ നിന്നും അരൂര്‍ മുക്കത്തേക്ക് പോകുവാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. ചേര്‍ത്തലയില്‍ നിന്നും അരൂര്‍ മുക്കത്തേക്ക് സര്‍വീസ് നടത്തുന്ന ബസ് അരൂര്‍ പള്ളി സ്റ്റോപ്പില്‍ അവസാനിപ്പിക്കുകയാണ്. ഇതു സംബന്ധിച്ച് ആര്‍ടി ഓഫീസില്‍ പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയും ഇല്ലെന്ന് യാത്രക്കാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.