സാംക്രമിക രോഗ ഭീഷണി; കട്ടപ്പനയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

Wednesday 20 September 2017 8:26 pm IST

കട്ടപ്പന: കട്ടപ്പന നഗരസഭയില്‍ പകര്‍ച്ച വ്യാധികള്‍ പകരുന്ന സാഹചര്യത്തില്‍ വള്ളക്കടവ് തൂങ്കുഴി കോളനിയിലെ മാലിന്യങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ കുഴിയെടുത്ത് മൂടി. കഴിഞ്ഞ ദിവസമാണ് ള്ളക്കടവ് തൂങ്കുഴി കോളനിയിലാണ് പനി ബാധിച്ച് 20 ഓളം കുട്ടികള്‍ ചികിത്സ തേടി എത്തിയത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടികള്‍ക്ക് തക്കാളിപ്പനിയാണ് പടര്‍ന്ന് പിടിച്ചിരിക്കുന്നത് എന്ന് ഡോക്ടമാര്‍ വ്യക്തമാക്കിയത്. പനി ബാധിച്ച രണ്ട് കുട്ടികള്‍ കട്ടപ്പന സഹകരണ ആശുപത്രിയിലും അഞ്ച് പേര്‍ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലും ചികത്സ തേടിയപ്പോള്‍ മറ്റ് നാല് പേര്‍ കട്ടപ്പനയിലെ ക്ലിനിക്കുകളിലാണ് ചികത്സ തേടിയത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഇനിയും ചികത്സ തേടാതെ വീട്ടില്‍ കഴിയുന്ന കുട്ടികളും ഇവിടെയുണ്ട്. കോളനിയുടെ പരിസര പ്രദേശം മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് പനി പടരാന്‍ ഇടയാക്കിയതെന്ന് പറയുന്നു. തൂങ്കുഴി കോളനിയിലെ അംഗണവാടിക്ക് സമീപമാണ് മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഭക്ഷ്യാവശിഷ്ടങ്ങളും മത്സ്യമാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത്.തൂങ്കുഴി കോളനിയിലെ മാലിന്യ പ്രശ്‌നം മാറ്റുന്നതിനായി കോളനിയിലെ അമ്പത് വീടുകള്‍ക്ക് മണ്ണിര കമ്പോസ്റ്റു പ്ലാന്റ് നല്‍കുമെന്ന് നഗരസഭാ ചെയര്‍മാന്‍ മനോജ് എം തോമസ് പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.