തൊടുപുഴ: കരിമണ്ണൂരില്‍ വീട്ടമ്മയ്ക്ക് നേരെ പെട്രോള്‍ ഒഴിക്കുകയും കടയില്‍ കയറി കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. കുറുമ്പാലമറ്റം സ്വദേശി നെല്സണെതിരെയാണ് 354-ാം വകുപ്പ് പ്രകാരം കരിമണ്ണൂര്‍ പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിമണ്ണൂര്‍ പള്ളിക്കവലയിലുള്ള ചക്കാലയ്ക്കല്‍ കുഞ്ഞുമോന്റെ ചായക്കടയില്‍ വച്ചാണ് അക്രമം ഉണ്ടായത്. കുഞ്ഞുമോന്റെ ഭാര്യ റോസിലിക്ക് നേരെയാണ് അക്രമം നടന്നത്. റോസിലി മുന്‍പ് സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു.
പ്രതി റോസിലിയില്‍ നിന്ന് പോളിസിയെടുത്തിരുന്നു. പണം തിരികെ ലഭിക്കാതെ വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. നെല്‍സണ്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: