ഇടതുപക്ഷം കേരളത്തിന്റെ സമാധാനം തകര്‍ത്തു: സുനില്‍ അബേക്കര്‍

Wednesday 20 September 2017 8:35 pm IST

പരുമല ബലിദാന ദിനത്തോടനുബന്ധിച്ച് ആലപ്പുഴയിലെ മാന്നാറില്‍ സംഘടിപ്പിച്ച മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ കൂട്ടായ്മ എബിവിപി ദേശീയ സംഘടനാ സെക്രട്ടറി സുനില്‍ അബേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. പി. ശ്യാംരാജ്, ഹരിഗോവിന്ദ്, ആര്‍. കൃഷ്ണരാജ് എന്നിവര്‍ സമീപം.

മാന്നാര്‍ (ആലപ്പുഴ): ഇടതുപക്ഷം കേരളത്തിന്റെ സമാധാനം തകര്‍ത്തെന്ന് എബിവിപി ദേശീയ സംഘടനാ സെക്രട്ടറി സുനില്‍ അബേക്കര്‍ പറഞ്ഞു. പരുമല ബലിദാന ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അക്രമത്തിന് കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേയും പ്രവര്‍ത്തകര്‍ ഇരയായിട്ടുണ്ട്. അതുകൊണ്ട് മാര്‍ക്‌സിസ്റ്റ് അക്രമത്തിനെതിരെ രാഷ്ട്രീയം മറന്ന് കേരളത്തിലെ ജനത ഒന്നിച്ചുനില്‍ക്കണം.

മാര്‍കിസിസ്റ്റ് പാര്‍ട്ടിയുടെ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാ വശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ നവംബര്‍ 11ന് തിരുവന്തപുരത്ത് സംഘടിപ്പിക്കുന്ന റാലിയില്‍ ഒരുലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സെക്രട്ടറി ഒ.നിധീഷ്, സംസ്ഥാനസെക്രട്ടറി പി.ശ്യംരാജ്, സംസ്ഥാന ജോ. സെക്രട്ടറി ആര്‍.കൃഷ്ണരാജ്, ജില്ലാ ജോ. കണ്‍വീനര്‍ ഹരിഗോവിന്ദ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.