ചാരുംമൂട്: മുഖംമറച്ചെത്തിയ അക്രമികളുടെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍. താമരക്കുളം വേടര പ്ലാവ് അനീഷ് വില്ലയില്‍ അനീഷ് അനിലി(15)ന്ണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴായിരുന്നു അക്രമം. മുഖം മറച്ചെത്തിയ രണ്ടംഗ സംഘം മര്‍ദിക്കുകയും കത്തി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചതായും പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു. ചുനക്കര ചെറുപുഷ്പ ബഥനി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അനീഷിനെ ചുനക്കരയിലെ സ്കൂളില്‍ നിന്നും ട്യൂഷന് പോയ ശേഷം ബസ് കയറാന്‍ വരുമ്പോള്‍ ചിലര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചിരുന്നു. ഈ കേസില്‍ ഒരാളെ തിങ്കളാഴ്ച കുറത്തികാട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: