മാവേലിക്കര: കഥകളി ആസ്വാദക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര സംഗീത നാടക അക്കാദമി കൂടിയാട്ട കേന്ദ്രത്തിന്റെ സഹകരണത്തോടെ ജഡായുവധം കൂടിയാട്ടവും, ആസ്വാദനക്കളരിയും ഇന്ന് ശ്രീകൃഷ്ണ ഗാനസഭാ ഹാളില്‍ നടക്കും. ഭാരതത്തിന്റെ പൈതൃക കലാരൂപമായി യുനസ്കോ അംഗീകാരം ലഭിച്ചിട്ടുള്ള കൂടിയാട്ടത്തിന്റെ സംരക്ഷണവും പ്രചരണവും ലക്ഷ്യമാക്കിയിട്ടുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വൈകിട്ട് നാലിന് കൂടിയാട്ട ആസ്വാദനക്കളരിയില് കലാമണ്ഡലം സിന്ധു പ്രഭാഷണം നടത്തും. 5.30ന് ‘ജഡായുവധം’ കൂടിയാട്ടം അരങ്ങേറും. കലാമണ്ഡലം ജിഷ്ണു പ്രസാദ്, കലാമണ്ഡലം സംഗീത, കലാമണ്ഡലം മഞ്ജുനാഥ്, കലാമണ്ഡലം രമിത്, കലാമണ്ഡലം രതീഷ് ദാസ്, കലാമണ്ഡലം ശിവപ്രസാദ്, കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: