തൃശൂര്‍: തൃശൂര്‍ പേരാമംഗലത്ത് പെരിങ്ങന്നൂര്‍ വടേരിയാട്ടിന് ശ്രീഹരിക്കെതിരെയുള്ള പോലീസ് മര്‍ദ്ദനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പിതാവ് ദിലീപ് പരാതി നല്കി.
17 ന് ആണ് സംഭവം നടക്കുന്നത്. പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിലെ പോലീസുകാരനായ രാജന് ശ്രീഹരിയെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയും ഡിജോ, ജേക്കബ്, മറ്റൊരു പോലീസുകാരനും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
തലയിലും ദേഹത്തും കാല്പാദത്തിലും പരിക്കേല്‍ക്കുകയും ചെവിയില്‍ നിന്ന് രക്തസ്രാവും മുറിവുകളും ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് ശ്രീഹരി ജില്ലാ ആശുപത്രിയില്‍
ചികിത്സയിലാണ്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: