പഴകിയ ഭക്ഷണം പിടികൂടി

Wednesday 20 September 2017 10:29 pm IST

കോട്ടയം: നഗരത്തിലെ ആറ് ഹോസ്റ്റലുകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി.ഇന്നലെ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഭക്ഷണം കണ്ടെടുത്തത്. പല ഹോസ്റ്റലുകളിലും വൃത്തിഹീനമായ ചുറ്റുപാടിലയായിരുന്നു ഭക്ഷണം പാകം ചെയ്തത്. ഹോസ്റ്റലുകള്‍ക്ക് താക്കീത് നല്‍കിയതായും പിഴ ഈടാക്കിയതായും ആരോഗ്യ വിഭാഗം അറിയിച്ചു. കോട്ടയം നഗരത്തിലെയും മെഡിക്കല്‍ കോളേജ് ഭാഗത്തെയും ഹോസ്റ്റലുകളിലാണ് പരിശോധന നടത്തിയത്. പഴയ ബീഫ്കറി, തൈര്, ചപ്പാത്തി ,മീന്‍കറി തുടങ്ങിയ പിടിച്ചെടുത്ത ഭക്ഷണസാധനങ്ങളില്‍ ഉള്‍പ്പെടും. ഇത് ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.