കുടമാളൂര്‍ കരുണാകരന്‍ നായര്‍ ജന്മശാതാബ്ദി സമാപനം 23ന്

Wednesday 20 September 2017 10:33 pm IST

കുടമാളൂര്‍: കഥകളി ആചാര്യനായിരുന്ന കുടമാളൂര്‍ കരുണാകരന്‍ നായരുടെ ജന്മശതാബ്ദിയാഘോഷങ്ങള്‍ 23ന് സമാപിക്കും. കുടമാളൂര്‍ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമാപന സമ്മേളനം വൈകിട്ട് 4.30ന് കുടമാളൂര്‍ കരുണാകരന്‍ നായര്‍ സ്മാരക ഹാളില്‍ സുപ്രീം കോടതി റിട്ട. ജഡ്ജി കെ.ടി.തോമസ് ഉദ്ഘാടനം ചെയ്യും. കലാകേന്ദ്രം പ്രസിഡന്റ് പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള അദ്ധ്യക്ഷനാകും. യോഗത്തില്‍ കുടമാളൂര്‍ കരുണാകരന്‍ നായര്‍ സ്മാരക അവാര്‍ഡ് കഥകളി നടന്‍ സദനം കൃഷ്ണന്‍കുട്ടിക്ക് കെ.സുരേഷ് കുറുപ്പ് എംഎല്‍എ സമ്മാനിക്കും. കലാമണ്ഡലം ഫെലോഷിപ്പ് നേടിയ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, ഫോക് ലോര്‍ ഫെലോഷിപ്പ് നേടിയ പി.ബി.മുരളീധരമാരാര്‍, സ്‌കൂള്‍ കലോത്സവത്തില്‍ കഥകളിക്ക് എ ഗ്രേഡ് നേടിയ രാഹുല്‍ ജയചന്ദ്രന്‍ എന്നിവരെ ആദരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.