കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി നവരാത്രി ഉത്സവത്തിന് ഇന്ന് തിരിതെളിയും. കലാമണ്ഡപത്തില്‍ രാവിലെ 7ന് കലാപരിപാടികളുടെ ഉദ്ഘാടനം സംവിധായകന് ശ്രീകാന്ത് മുരളി നിര്‍വഹിക്കും. തുടര്‍ന്ന് 7.20ന് ജലതരംഗം, 7.50ന് ശ്രുതിലയസംഗമം, 8.20ന് വയലിന് , 8.30ന് ഭജന്‍സ്, 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 2.50 വരെ സംഗീതം, 3 മുതല്‍ 4.50 വരെ ഭരതനാട്യം.വൈകിട്ട് 5ന് മീര എം നായരുടെ സംഗീതസദസ്സ്, 5.30ന് സാവാത്രി ആനന്ദിന്റെ സംഗീതസദസ്സ്,6ന് ദേശീയ സംഗീത നൃത്തോത്സവം ഉദ്ഘാടനവും ദീപം തെളിയ്ക്കലും സംഗീതജ്ഞന് ഡോ.കെ.എന്‍ .രംഗനാഥശര്‍മ്മ മധുര നിര്‍വഹിക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് മുഖ്യാതിഥിയായിരിക്കും. 7ന് ദേശീയ സംഗീതനൃത്തോത്സവത്തില് ഡോ.കെ.എന്‍.രംഗനാഥശര്‍മ്മ സംഗീതസദസ്സ് അവതരിപ്പിക്കും. രാത്രി 9മുതല്‍ 12 വരെ ശാസ്ത്രീയ നൃത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: