മന്ത്രിയെ വഴിയില്‍ തടയും

Wednesday 20 September 2017 10:39 pm IST

കോട്ടയം: അനധികൃതമായി കായല്‍ കയ്യേറ്റത്തിന്റെയും മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും പേരില്‍ ആരോപണവിധേയനായ ഗതാഗതമന്ത്രി രാജിവച്ചില്ലെങ്കില്‍ വഴിയില്‍ തടയുന്നതുള്‍പ്പെടെ ശക്തമായ സമരപരിപാടികള്‍ നടത്താന്‍ ജല-ഉപഭോക്തൃ തണ്ണീര്‍ത്തട സംരക്ഷണ സമിതി നേതൃയോഗം തീരുമാനിച്ചു. എംഎല്‍എ, മന്ത്രി എന്നീ അധികാര സ്ഥാനങ്ങള്‍ ഉപയോഗിച്ച് നടത്തിയിരിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.