പയ്യാവൂര്‍: ‘രക്തദാനം മഹാദാനം’ എന്ന മഹത്തായ സന്ദേശം സമൂഹത്തിന് നല്കി കൊണ്ട് ചെമ്പേരി നിര്‍മ്മല ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. കണ്ണൂര്‍ ജില്ലാ ഗവണ്മെന്റ് ആശുപത്രിയുടേയും ചെമ്പേരി ആരോഗ്യ മെഡിക്കല്‍ ലാബിന്റെയും വൈഎംസിഎയുടേയും ദീപികാ ഫ്രണ്ട്സ് ക്ലബ്ലിന്റെയും സഹകരണത്തോടെ 2017 സെപ്തംബര്‍ 22 ന് രാവിലെ 10 മണി മുതല്‍ ചെമ്പേരി നിര്‍മ്മലാ ഹയര്‍ സെക്കന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന രക്തദാന ക്യാമ്പിന്റേയും സൗജന്യ രക്ത ഗ്രൂപ്പ് നിര്‍ണ്ണയത്തിന്റേയും രക്തദാനസേനാ രൂപീകരണത്തിന്റേയും മുന്നോടിയായാണ് വിളംബരജാഥ സംഘടിപ്പിച്ചത്. വിളംബരജാഥയില്‍ രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് എന്‍എസ്എസ് ലീഡര്‍ ലിഡിയ കാതറിന് ജോസഫ് സമൂഹത്തിന് സന്ദേശം നല്കി പ്രിന്‍സിപ്പാള്‍ മാത്യൂ ജോസഫ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ തോമസ് തോമസ്, സിബി ജോസഫ്, പി.ടി.അനൂപ്, ജിനില്‍ മര്‍ക്കോസ്, ജോജന്‍ ജോസഫ്, ഷാജി വര്‍ഗ്ഗീസ്, സി.ഡി.സജീവ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: