കണ്ണൂര്‍: നാഷണല്‍ അവാര്‍ഡീ ടീച്ചേര്‍സ് ഓര്ഗനൈസേഷന് ഏര്‍പ്പെടുത്തിയ അധ്യാപകശ്രീ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. വള്ള്യായി ശ്രീനാരായണവിലാസം എല്‍പി സ്കൂള്‍ പ്രഥമാധ്യാപിക ഗീത കൊമ്മേരി, പയ്യന്നൂര്‍ ബിഇഎംഎല്‍പി സ്കൂള്‍ പ്രഥമാധ്യാപിക ജാക്വിലിന് ബിന്ന സ്റ്റാന്‍ലി എന്നിവര്‍ക്കാണ് അവാര്‍ഡ്. സ്കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും അധ്യയനനിലവാരം ഉയര്‍ത്തുകയും ചെയ്ത അധ്യാപകരെയാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 5000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. 28ന് പാലയാട് ഡയറ്റില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അവാര്‍ഡ് സമ്മാനിക്കും. ദേശീയ അധ്യാപക അവാര്‍ഡ് നേടിയ അധ്യാപകരുടെ കൂട്ടായ്മയാണ് നാഷണല്‍ അവാര്‍ഡീ ടീച്ചേര്‍സ് ഓര്ഗനൈസേഷന്. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ടി.കെ.നാരായണന്, മുകുന്ദന് പുലരി, കെ.കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: