ആധാര്‍ നമ്പർ നല്‍കാത്തവര്‍ക്ക് ഇനി റേഷന്‍ ലഭിക്കില്ല

Thursday 21 September 2017 8:01 am IST

കാസര്‍കോട്: ഈ മാസം മുപ്പതിനകം ആധാര്‍ നമ്പർ നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കില്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പ്. ആധാര്‍ നമ്പർ രേഖപ്പെടുത്തി അതിന്റെ സാധുത ഉറപ്പ് വരുത്തി മാത്രമേ റേഷന്‍ സാധനങ്ങള്‍ നല്‍കാവൂ എന്ന കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. സെപ്റ്റംബര്‍ മുപ്പതിന് ശേഷം ആധാര്‍ ലഭ്യമാക്കിയ ഗുണഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കുകയെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതിനകം റേഷന്‍ കടകള്‍ വഴി ആധാര്‍ നമ്പർ സ്വീകരിച്ചിട്ടുണ്ട്. ആധാര്‍ലഭ്യമാക്കിയവരുടെ പട്ടിക എല്ലാ റേഷന്‍ കടകളിലും ലഭ്യമാക്കും.പൊതുവിതരണ മേഖലയില്‍ സുതാര്യത ഉറപ്പാക്കാനാണ് കാര്‍ഡിലെ അംഗങ്ങളുടെ ആധാര്‍ നമ്പർ ശേഖരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.