മുംബൈ എയർപ്പോർട്ടിലെ സുരക്ഷാ ക്രമീകരണങ്ങളിൽ പാളിച്ചകളെന്ന് ആരോപണം

Thursday 21 September 2017 11:09 am IST

മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി ഇന്റർനാഷണൽ എയർപോട്ടിൽ സുരക്ഷാ ക്രമീകരണങ്ങളിൽ വൻ പാളിച്ചകളുണ്ടെന്ന് എയർപ്പോർട്ട് അതോററ്ററി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സ്പൈസ് ജെറ്റിന്റെ ബോയിങ്737 റൺവേയിൽ നിന്നും തെന്നിമാറിയിരുന്നു. ഇതിനു ശേഷമാണ് എയർപ്പോർട്ടിലെ സുരക്ഷാ പാളിച്ചകളെക്കുറിച്ച് ഉദ്യോഗസ്ഥ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള സുരക്ഷാ പാളിച്ചകൾ വൻ അപകടങ്ങൾ വരുത്തിവയ്ക്കു. വിദേശ യാത്രികരുമായി ഏതെങ്കിലും വിമാനം അപകടത്തിൽപ്പെട്ടാൽ അന്താരാഷ്ട്ര കോടതിക്ക് മുൻപിൽ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ മാത്രമായിരിക്കും ഉത്തരം നൽകേണ്ടി വരുകയെന്നും ഉദ്യോഗസ്ഥ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.