രോഹിങ്ക്യകൾ അനധികൃത കൂടിയേറ്റക്കാർ; അവരെ തിരികെ അയക്കും

Friday 22 September 2017 10:03 am IST

ന്യൂദല്‍ഹി: റോഹിങ്ക്യകള്‍ ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ച കുടിയേറ്റക്കാര്‍ മാത്രമാണെന്നും അഭയാര്‍ത്ഥികളല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്. ഇന്ത്യയിലുള്ള റോഹിങ്ക്യകള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കില്ല. കുടിയേറ്റക്കാരില്‍ ചിലരെത്തിയത് നിയമവിരുദ്ധമായാണ്. അവരെപ്പറ്റി ഒരു സത്യവാങ്മൂലം സുപ്രീംകോടതിക്ക് നല്‍കിയിട്ടുണ്ട്. അവരെ അഭയാര്‍ത്ഥികളെന്ന് വിളിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കരുത്. അവര്‍ രാജ്യത്ത് അനധികൃതമായി പ്രവേശിച്ച കുടിയേറ്റക്കാര്‍ മാത്രമാണ്, രാജ്‌നാഥ്‌സിങ് വ്യക്തമാക്കി. അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള 1951ലെ യുഎന്‍ കണ്‍വന്‍ഷന്‍ തീരുമാനത്തില്‍ ഇന്ത്യ ഒപ്പു വെച്ചിട്ടില്ല. അതിനാല്‍ തന്നെ ഐക്യരാഷ്ട്ര സഭയെയും അന്താരാഷ്ട്ര നിയമങ്ങളെയും മറികടന്നുള്ള തീരുമാനങ്ങളല്ല എടുത്തിരിക്കുന്നത്. കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനെ മ്യാന്മര്‍ സ്വാഗതം ചെയ്യുമ്പോള്‍ പോലും ചിലയാളുകള്‍ അവരെ തിരിച്ചയക്കുന്നതിനെ എതിര്‍ക്കുകയാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സെമിനാറില്‍ പങ്കെടുക്കവെ, കമ്മീഷന്‍ ചെയര്‍മാന്‍ എച്ച്. എല്‍ ദത്തുവിന്റെ സാന്നിധ്യത്തിലാണ് രാജ്‌നാഥ് നിലപാട് വ്യക്തമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.