തിരുവനന്തപുരം: കേരള മുനിസിപ്പല്‍ കോര്പ്പറേഷന് സ്റ്റാഫ് സംഘിന്റെ ആഭിമുഖ്യത്തില്‍ നഗരകാര്യ ഡയറക്ടറുടെ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. കേരളത്തിലെ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ മേയ് മാസം നടക്കുന്ന പൊതുസ്ഥലമാറ്റവും പ്രെമോഷനും വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ നടത്തിയത്. എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്. മോഹനന്‍നായര്‍ അധ്യക്ഷത വഹിച്ചു. പി.കെ. സാബു, പി. അനില്‍കുമാര്‍, ബാബു ലൂയീസ്, എം. ജഗന്നാഥന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: