ശ്രീകാര്യം: ഇരുവൃക്കകളും തകരാറിലായ ഇരുപത്തിയേഴുകാരന് ചികിത്സാസഹായം തേടുന്നു. ശ്രീകാര്യം അമ്പാടി നഗര്‍ വിളയില്‍ വീട്ടില്‍ ശശിധരന്‍നായരുടെ മകന് കാര്യവട്ടം കുന്നുപുറത്ത് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശരത് ശശിധരന് (27) ആണ് ചികിത്സയ്ക്കായി കനിവുള്ളവരുടെ കാരുണ്യം കാക്കുന്നത്. വാടകവീട്ടില്‍ കഴിയുന്ന അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്താണ് ശരത് പോറ്റിയിരുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് രോഗം വന്ന് മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് ശരത്തിന്റെ ഇരുവൃക്കകളും തകരാറിലായെന്നും ഉടന്‍തന്നെ വൃക്ക മാറ്റിവയ്ക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇതിനുള്ള പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് നിര്‍ധനരായ കുടുംബം.
വൃക്ക മാറ്റി വയ്ക്കുന്നതിന് ലക്ഷങ്ങള്‍ വേണ്ടി വരുമെന്നതിനാല്‍ ഇതു കണ്ടെത്താനാകാതെ വിഷമിക്കുന്ന ശശിധരന് നായര്‍ മകനുവേണ്ടി എസ്ബിഐ ശ്രീകാര്യം ശാഖയില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 37041962401, ഐഎഫ്എസ്സി എസ്ബിഐഎന്‍ 0006686, ഫോണ്‍ 9995057465.
പ്രതികരിക്കാൻ ഇവിടെ എഴുതുക: