കശ്മീരിൽ ഗ്രനേഡാക്രമണം; മൂന്ന് മരണം

Thursday 21 September 2017 3:01 pm IST

പുല്‍വാമ: ദക്ഷിണ കശ്മീരിലെ പുൽവാമയില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികള്‍ മരിച്ചു. പുല്‍വാമയിലെ ത്രാലില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്. മരിച്ചവരിലൊരാൾ സ്ത്രീയാണ്. ആക്രമണത്തിൽ പോലീസുകാരും സൈനികരും അടക്കം 30 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ സമയം സംഭവസ്ഥലത്തുണ്ടായിരുന്ന കശ്മീര്‍ റോഡ് ആന്റ് ബ്രിഡ്ജസ് മന്ത്രി നയീം അക്തര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണം നടത്തിയ ഭീകരര്‍ക്കായി വ്യാപക തെരച്ചില്‍ നടക്കുകയാണ്. മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ തീവ്രവാദികള്‍ ഗ്രനേഡ് എറിയുകയായിരുന്നു. പിന്നാലെ വെടിവയ്പുമുണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.