ഗതാഗത കുരുക്കഴിക്കാന്‍ അധികൃതര്‍ ഇരുട്ടില്‍ തപ്പുന്നു

Thursday 21 September 2017 2:24 pm IST

ിരുവനന്തപുരം: പട്ടത്തു നിന്ന് കേശവദാസപുരം വരെയുള്ള ദേശീയപാതയിലെ ഗതാഗത കുരുക്കഴിക്കാന്‍ അധികൃതര്‍ ഇരുട്ടില്‍ തപ്പുന്നു. സിഗ്‌നല്‍ ലൈറ്റുകളുള്‍പ്പെടെ ട്രാഫിക് നിയന്ത്രണത്തിനായി നിരവധി ക്രമീകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ശാശ്വതമായി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. നാഷ്ണല്‍ ഹൈവേയിലേക്കും എംസി റോഡിലേക്കും വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാനപാതയാണ് പട്ടം-കേശവദാസപുരം റോഡ്. സ്‌കൂള്‍ സമയങ്ങളിലും പ്രവര്‍ത്തിദിനങ്ങളിലും രാവിലെയും വൈകിട്ടും പ്ലാമൂട് മുതല്‍ കേശവദാസപുരം വരെയുളള ഒന്നരകിലോമീറ്റര്‍ ദൂരം പിന്നിടാന്‍ വാഹനങ്ങള്‍ക്ക് കുറഞ്ഞത് ഒരുമണിക്കൂറെങ്കിലും വേണം. ഈ റോഡില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാത്ത ദിവസങ്ങളില്‍ ഗതാഗതകുരുക്കിനും അവധിയാണ്. സ്‌കൂളുകളിലേക്ക് കുട്ടികളുമായി വരുന്ന സ്വകാര്യവാഹനങ്ങളാണ് ഇവിടെ ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നത്. മൂന്ന് വിദ്യാലയങ്ങളാണ് ഒരേവരിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. കേശവദാസപുരം മുതല്‍ ചാലക്കുഴിയിലേക്ക് തിരിയുന്ന ഭാഗംവരെയുള്ള റോഡ് കുട്ടികളുമായിവരുന്ന സ്വകാര്യവാഹനങ്ങള്‍ കയ്യടക്കുന്നതാണ് കുരുക്കിന് കാരണം. ഈ വാഹനങ്ങള്‍ക്ക് സ്‌കൂളിനുളളിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയാല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകും. എന്നാല്‍ സ്‌കൂളധികൃതരോ സര്‍ക്കാരോ നടപടിയെടുക്കുന്നില്ല. ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് പാര്‍ക്കിംഗ് ഫീസ് പിരിക്കുക

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.